English| മലയാളം
karunagapally

കൊല്ലം ജില്ലയില്‍ കരുനാഗപ്പളളി മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററിന് താഴെ ഉയരത്തില്‍ ആണ് മുനിസിപ്പാലിറ്റിയുടെ എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തു നിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം. മുന്‍കാലത്ത് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായിരുന്നു. അതിനുശേഷം കായംകുളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നത്രെ ഈ ദേശം. കരുനാഗപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് പടനായര്‍കുളങ്ങര ക്ഷേത്രം. ശിവ പ്രതിഷ്ടയെ കൂടാതെ കൃഷ്ണ പ്രതിഷ്ടയും ഇവിടെയുണ്ട് .