English| മലയാളം

Archive - Page

March 5th, 2011

ചരിത്രം

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ കൊല്ലം ഡിവിഷനിലാണ് കരുനാഗപ്പളളി സ്ഥിതി ചെയ്യുന്നത്. ഡിവിഷന്‍ പേഷ്ക്കാരുടെ ഭരണത്തിലായിരുന്ന കരുനാഗപ്പളളി 1949-ല്‍ തിരു-കൊച്ചി രൂപം കൊണ്ടപ്പോള്‍ കൊല്ലം ജില്ലാ കളക്ടറുടെ ഭരണത്തിലായി. അന്ന് കൊല്ലം ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പത്താനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, പത്തനംതിട്ട, കരുനാഗപ്പളളി, കാര്‍ത്തികപ്പളളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നിങ്ങനെ 12 താലൂക്കുകള്‍ ഉണ്ടായിരുന്നു.