English| മലയാളം

Archive - 2011

Date
  • All
  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • Jul
  • Aug
  • Sep
  • Oct
  • Nov
  • Dec
Type

March 7th

ആമുഖം

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ കൊല്ലം ഡിവിഷനിലാണ് കരുനാഗപ്പളളി സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പളളി രൂപം കൊളളുന്നത് 1953 ലാണ്. അതിനുമുമ്പ് നിലനിന്നിരുന്നത് വില്ലേജ് യൂണിയനായിരുന്നു. വില്ലേജ് യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ ആലപ്പാട്ട് പഞ്ചായത്തിലെ വെളളനാതുരുത്ത് മുതല്‍ ആലക്കോട് വരെയുളള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് യശഃശരീരനായ കുറ്റിക്കാട്ടില്‍ ചന്ദ്രശേഖര പിളളയാണ്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

സമുദ്ര നിരപ്പില്‍ നിന്നും 20 മീറ്ററില്‍ താഴെ ഉയരത്തില്‍ ആണ് നഗരസഭയുടെ എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തുനിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം. തോടുകള്‍ വടക്കുനിന്നും തെക്കോട്ടും അവിടെ നിന്നും പടിഞ്ഞാറോട്ടും ഒഴുകുന്ന രീതിയാണ് കാണുന്നത്. കാര്‍ഷിക മേഖലകളാക്കി തരം തിരിക്കുമ്പോള്‍ ഓണാട്ടുകര മേഖലയിലാണ് കരുനാഗപ്പളളി ഉള്‍പ്പെടുന്നത്. ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍ തോടുകളും കുളങ്ങളും ആണ്.
 

ചരിത്രം

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ കൊല്ലം ഡിവിഷനിലാണ് കരുനാഗപ്പളളി സ്ഥിതി ചെയ്യുന്നത്. ഡിവിഷന്‍ പേഷ്ക്കാരുടെ ഭരണത്തിലായിരുന്ന കരുനാഗപ്പളളി 1949-ല്‍ തിരു-കൊച്ചി രൂപം കൊണ്ടപ്പോള്‍ കൊല്ലം ജില്ലാ കളക്ടറുടെ ഭരണത്തിലായി. അന്ന് കൊല്ലം ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പത്താനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, പത്തനംതിട്ട, കരുനാഗപ്പളളി, കാര്‍ത്തികപ്പളളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നിങ്ങനെ 12 താലൂക്കുകള്‍ ഉണ്ടായിരുന്നു.